Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dies In House Fire

Idukki

വീ​ടി​ന് തീ ​പി​ടി​ച്ച് ഒ​രാ​ൾ​ക്ക് ദാ​രു​ണ​ന്ത്യം

അ​ടി​മാ​ലി: അ​ടി​മാ​ലി വെ​ള്ള​ത്തൂ​വ​ലി​നു സ​മീ​പം വീ​ടി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ​ക്ക് ദാ​രു​ണ​ന്ത്യം. രാ​ജ​ക്കാ​ട് ന​ടു​മ​റ്റം സ്വ​ദേ​ശി ചെ​മ്പി​ൽ ശ​ശീ​ന്ദ്ര​ൻ (64) ആ​ണ് മ​രി​ച്ച​ത്. വെ​ള്ള​ത്തൂ​വ​ലി​ൽ താ​മ​സി​ക്കു​ന്ന വി​ക്ര​മ​ൻ എ​ന്നു വി​ളി​ക്കു​ന്ന റെ​ജി​കു​മാ​റി​ന്‍റെ വീ​ടാ​ണ് ക​ത്തി ന​ശി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വെ​ള്ള​ത്തൂ​വ​ൽ ക​ല്ലാ​ർ​കു​ട്ടി റോ​ഡ​രി​കി​ലാ​ണ് അ​ഗ്നി​ക്കി​ര​യാ​യ വീ​ട്. വ​ഴി​യ​രി​കി​ൽ കി​ട​ക്കു​ന്ന പ്ലാ​സ്റ്റി​ക്കും പ്ലാ​സ്റ്റി​ക്ക് സാ​ധ​ന​ങ്ങ​ളു​മൊ​ക്കെ പെ​റു​ക്കി വീ​ട്ടി​ൽ സൂ​ക്ഷി​ക്കു​ന്ന പ്ര​കൃ​ത​ക്കാ​ര​നാ​ണ് വി​ക്ര​മ​നെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ൾ ന​ൽ​കു​ന്ന വി​വ​രം. ഇ​ക്കാ​ര​ണം കൊ​ണ്ടു​ത​ന്നെ വി​ക്ര​മ​ന്‍റെ വീ​ട്ടി​ൽ നി​റ​യെ ഇ​ത്ത​രം വ​സ്തു​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും വി​വ​ര​മു​ണ്ട്.

രാ​ത്രി​യി​ൽ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ പ്ലാ​സ്റ്റി​ക്ക് വ​സ്തു​ക്ക​ളി​ൽ തീ ​പ​ട​ർ​ന്ന​താ​ണോ അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന സം​ശ​യം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

തീ ​പി​ടി​ത്ത​തി​ന് മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്കു ശേ​ഷം മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രൂ. മൃ​ത​ദേ​ഹം പൂ​ർ​ണ​മാ​യി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ്. വീ​ട്ടി​ൽ​നി​ന്ന് തീ​യും പു​ക​യും ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് സ​മീ​പ​വാ​സി​ക​ൾ വി​വ​ര​മ​റി​ഞ്ഞ​ത്. ഉ​ട​ൻ വി​വ​രം പോ​ലീ​സി​നെ​യും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും അ​റി​യി​ച്ചു. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ ​അ​ണ​ച്ചു. വീ​ടും ക​ത്തി​യ​മ​ർ​ന്ന നി​ല​യി​ലാ​ണ്.

വീ​ടി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. ഫോ​റ​ൻ​സി​ക് സം​ഘം ഉ​ൾ​പ്പെ​ടെ​യെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. പൈ​നാ​വ് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

Latest News

Up